തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം 1798 -ാം നമ്പർ ശാഖയിലെ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ 16-ാ മത് വാർഷികയോഗം പുള്ളുശ്ശേരിൽ പി.ആർ.പുരുഷോത്തമന്റെ വസതിയിൽ നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനം സി.ആർ.പി.എഫ് കാമാൻഡന്റ് സാബു സഹദേവൻ നിർവഹിച്ചു. ശാഖ സെക്രട്ടറി കെ.പി.സുരേന്ദ്രൻ, സുബോധിനി ടീച്ചർ, യൂണിറ്റ് കൺവീനർ ഗിരിജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.