കോട്ടയം: അഖിലകേരള ഹിന്ദു സാംബവർ മഹാസഭ സംസ്ഥാന സമ്മേളനം 28ന് വൈകിട്ട് 5.30ന് തിരുനക്കര മൈതാനത്ത് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.സത്യശീലൻ, ജോസ് കെ.മാണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ.ആശ, നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ. സോന തുടങ്ങിയവർ സംസാരിക്കും. നവോത്ഥാന നായകൻ കാവാരികുളം കണ്ടൻകുമാരന്റെ ജീവചരിത്രം രചിച്ച ബേബി പ്രസാദിനെ തിരുവഞ്ചൂർ ആദരിക്കും. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിലൂടെ പ്രകടനം നടത്തും.