sndp

വൈക്കം : എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ഏഴാമത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബര ദീക്ഷയണിയിക്കൽ ശിവഗിരിമഠം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രടറി സ്വാമി ധർമ്മ ചൈതന്യ നിർവഹിച്ചു. 26 ന് രാവിലെ 7 ന് ആശ്രമം സ്‌കൂൾ മൈതാനത്തു നിന്നാണ് ശിവഗിരി പദയാത്ര പുറപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്റി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. പദയാത്രാ ക്യാപ്റ്റൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാറിന് എസ്. എൻ. ട്രസ്​റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ധർമ്മപതാക കൈമാറും. യോഗം അസ്സി. സെക്രട്ടറി പി.പി.സന്തോഷ്, രാജേഷ് മോഹൻ, എ.പി.കൃഷ്ണകുമാർ, എം.പ്രഭാകരൻ, വി. വേലായുധൻ, സുധീർ ഇടവട്ടം, ഷീജ സാബു, ബീന അശോകൻ, രമ സജീവ് എന്നിവർ പങ്കെടുത്തു. 150 പേരാണ് വ്രതശുദ്ധിയോടെ പദയാത്രയിൽ പങ്കെടുക്കുന്നത്. 31 ന് വൈകിട്ട് ശിവഗിരിയിൽ പദയാത്ര എത്തി സമർപ്പണം നടത്തും.