കോട്ടയം : ഫാമിലി പെൻഷൻ കുടിശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ വെൽഫെയർ ഫണ്ട് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ടി.ടി തോമസ് അദ്ധ്യക്ഷനായിരുന്നു. കെ.എ രവീന്ദ്രൻ,​ പി.കെ കൃഷ്ണൻ, അഡ്വ.വി.കെ സന്തോഷ് കുമാർ, പി.കെ ഷാജകുമാർ, യു.എൻ ശ്രീനിവാസൻ, കെ.സി കുമാരൻ, ബിനുബോസ്, ബി.രാമചന്ദ്രൻ, എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.