ചങ്ങനാശേരി : മീഡിയ വില്ലേജും ചാരിറ്റി വേൾഡും ഇടിമണ്ണിക്കൽ ജുവലറിയുമായി ചേർന്ന് ഒരുക്കുന്ന ചങ്ങനാശേരി മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. 9 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെ നടക്കും. ഇന്ന് വൈകിട്ട് 6 ന് ചലച്ചിത്ര സംവിധായകൻ ബ്ലസ്സി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. സി.എഫ്.തോമസ് എം. എൽ.എ മുഖ്യപ്രഭാഷണം നടത്തും. റവ. ഫാ. ആന്റണി എത്തയ്ക്കാട്, ചാരിറ്റി വേൾഡ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ഹരികുമാർ കോയിക്കൽ, നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് , വാർഡ് കൗൺസിലർ സിബിച്ചൻ പാറയിൽ,കെ.എച്ച്.എം. ഇസ്മായിൽ, സണ്ണിച്ചൻ ഇടിമണ്ണിക്കൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ. ഫെസ്റ്റിന് വിളംബരം കുറിച്ച് ഇന്നലെ ബുള്ളറ്റ് റാലി നടന്നു. തൃക്കൊടിത്താനം സി.ഐ സാജു വർഗീസ് റാലി ഫ്ലാഗ് ഒഫ് ചെയ്തു.