പൊൻകുന്നം : ഗുരുധർമ്മ പ്രചരണസഭ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സഭാ മണ്ഡലം കമ്മിറ്റി ഓഫീസിൽ(ഗുരു സ്റ്റുഡിയോ അട്ടിക്കൽ) നടക്കും. മണ്ഡലം പ്രസിഡന്റ് ഷാജു പുത്തൂർ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം ഉദ്ഘാടനം ചെയ്യും. സത്യദേവ് ടി.എൻ,സുജാ സന്തോഷ് , ഡോ.ബീനാ സുരേഷ് ചിങ്ങവനം, ഷിബു മൂലേടം, ഗിരിജാ പ്രസാദ്, മോഹൻ പൂഞ്ഞാർ, കുഞ്ഞുമോൻ വി.പി, ഷൈല ടീച്ചർ, രാജൻ പാലാഴി തുടങ്ങിയവർ പ്രസംഗിക്കും.