ചാന്നാനിക്കാട് : കുഴിക്കാട്ട് കോളനിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 22ന് നടക്കും. 48 കുടുംബങ്ങളുള്ള ഇവിടെ വീടുകളുടെ പുനരുദ്ധാരണത്തിന് ഒരു ലക്ഷം രൂപ നൽകി. ആധുനിക ശൗചാലയം,​ സംരക്ഷണഭിത്തി എന്നിവ നിർമ്മിച്ചു. കോളനിക്കകത്തെ റോഡുകൾ കോൺക്രീറ്റ് ചെയ്തു. മലിന ജലം ഒഴുകാൻ വാട്ടർ സ്റ്റോറേജ് നിർമ്മിച്ചു. 22ന് ഉച്ചയ്ക്ക് രണ്ടിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് പനച്ചിക്കാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോയി മാത്യു അറിയിച്ചു.