കുറിച്ചി : അദ്വൈത വിദ്യാശ്രമം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം 30 ന് രാവിലെ 9 ന് പുറപ്പെടും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ചെയർമാൻ രാജശ്രീ പ്രണവം അദ്ധ്യക്ഷത വഹിക്കും. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പീതപതാക കൈമാറും. സെക്രട്ടറി സുരേഷ് പരമേശ്വരൻ സന്ദേശം നൽകും. എൻ.ഡി.ശ്രീകുമാർ,​ ശിവദാസ് ആതിര,​ ഷിബു മൂലേടം,​ ഡോ.പി.എസ്.ശിവദാസ്,​ പ്രമോദ് തടത്തിൽ,​ അനിൽ കണ്ണാടി,​ ഷെൻസ് സഹദേവൻ,​ പ്രശാന്ത് മനന്താനം,​ കെ.സി.സാബു,​ തുളസീധരൻ വേങ്ങൂർ എന്നിവർ സംസാരിക്കും.