പൊൻകുന്നം : ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ(സി.ഐ.ടി.യു) അംഗത്വ വിതരണം പൊൻകുന്നത്ത് സി.ഐ.ടി.യു ഏരിയാ ട്രഷറർ ഐ.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി.എം.എസ് യൂണിറ്റിൽ ഏരിയാ കമ്മിറ്റിയംഗം മുകേഷ് മുരളിയും, കോയിപ്പള്ളി യൂണിറ്റിൽ കെ.എം.ദിലീപും ഉദ്ഘാടനം ചെയ്തു.