നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം അരുണോദയം ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10 ന് 'സൈബർ സ്‌പേസിൽ സുരക്ഷിതരായിരിക്കുന്നത് എങ്ങനെ?' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തും. ഡോ. പല്പു സ്മാരക കുടുംബയൂണിറ്റ് നേതൃത്വം നൽകും. കോട്ടയം ഡിവൈ.എസ്.പി ഓഫീസ് അസി. സബ് ഇൻസ്‌പെക്ടർ അരുൺകുമാർ ക്ലാസ് നയിക്കും. ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പ്രസിഡന്റ് എം.പി.പ്രകാശ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.ഡി.ഷാജി അദ്ധ്യക്ഷത വഹിക്കും. വി.ടി.സുനിൽ, കെ.ആർ.സന്തോഷ് , കെ.കെ ശിവൻ, ഉഷ ഭാസ്‌കരൻ, എ.എൻ സുരേഷ്, പി.കെ കരുണാകരൻ, ആകാശ് സുരേന്ദ്രൻ, അനഘ അനു തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1 ന് അന്നദാനം.