പാലാ : ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 15 മുതൽ 22 വരെ നടക്കും. 15 ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, നിർമ്മാല്യം, അഭിഷേകം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 6 ന് ഭജന, 6.30ന് ദീപാരാധന, രാത്രി 8 ന് കൊടിയേറ്റ്, 8.30 ന് പ്രസാദമൂട്ട്, 8.30 ന് നൃത്തം അരങ്ങേറ്റം നാട്യകലാക്ഷേത്രം. 16 ന് രാവിലെ 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തുടർന്ന് തിരുവാതിരകളി, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 4 ന് ഊരുവലത്ത് എഴുന്നള്ളത്ത് ഭരണങ്ങാനം കരയിലേക്ക്. രാത്രി 12.30 ന് തിരിച്ച് എഴുന്നള്ളത്തും എതിരേൽപ്പും തുടർന്ന് വിളക്കിനെഴുന്നള്ളത്ത്.
17 ന് രാവിലെ 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തുടർന്ന് ഭക്തിഗാനമേള, 12 ന് ഉത്സവബലി ദർശനം. വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് സംഗീതസദസ്, 9.30 ന് വിളക്കിനെഴുന്നള്ളത്ത്. 18 ന് രാവിലെ 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തുടർന്ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 4 ന് ഊരുവലത്ത് എഴുന്നള്ളത്ത് കിഴപറയാർ കരയിലേക്ക്, രാത്രി 12 ന് തിരിച്ച് എഴുന്നള്ളത്തും എതിരേൽപ്പും, തുടർന്ന് വിളക്കിനെഴുന്നള്ളത്ത്.
19 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, 10.30ന് നാമാർച്ചന, 12ന് ഉത്സവബലി ദർശനം, 12.30ന് ഭരതനാട്യം, വൈകിട്ട് നാലിന് ഊരുവലത്ത് എഴുന്നള്ളത്ത് കീഴമ്പാറ കരയിലേക്ക്. 12.30ന് തിരിച്ച് എഴുന്നള്ളത്തും എതിരേൽപ്പും. തുടർന്ന് വിളക്കിനെഴുന്നള്ളത്ത്.

20 ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30് ഉത്സവബലി, തുടർന്ന് തിരുനാമസങ്കീർത്തനം, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 4 ന് ഊരുവലത്ത് എഴുന്നള്ളത്ത് ഇടമറ്റം കരയിലേക്ക്, 9.30ന് പങ്കപ്പാട്ട് ക്ഷേത്രത്തിൽ കൂടിപൂജ. 22 ന് രാവിലെ 8.30 ന് ഒഴിവ് ശ്രീബലി, 11.30ന ഉത്സവബലി, തുടർന്ന് സംഗീതസദസ്, ഉച്ചയ്ക്ക് 1 ന് സോപാനസംഗീതം, 6.30ന് ദീപാരാധന, 7ന് വയലിൻ സോളോ, 9ന് വലിയ വിളക്ക്. 22 ന് രാവിലെ 10 ന് തിരുവാതിരകളി, 11.30 ന് സംഗീതാർച്ചന, 12 ന് ആറാട്ട് സദ്യ, വൈകിട്ട് 4 ന് കൊടിയിറക്കും ആറാട്ട് എഴുന്നള്ളത്തും. 4.30 ന് നടപ്പുര പഞ്ചവാദ്യം, 6.30ന് ആറാട്ട് പുറപ്പാട് മേളം, രാത്രി 7.30 ന് കുടമാറ്റം, 8.30 ന് നൃത്തനിശ, 10 ന് കൃഷ്ണമയം ക്ലാസിക്കൽ ഡാൻസ് ഡ്യുയറ്റ്, 12.30 ന് ആറാട്ട് തിരിച്ച് വരവും എഴുന്നള്ളത്തും. പുലർച്ചെ 1.30 മുതൽ വിശേഷാൽ പാണ്ടിമേളം, 3 ന് കൊടിമരച്ചുവട്ടിൽ പറവയ്പ്പും വലിയകാണിക്കയും, 4 ന് ആകാശദൃശ്യവിസ്മയം.