പാലാ : വിളക്കുമാടം ഭഗവതി ക്ഷേത്രത്തിലെ മണ്ഡലപൂജാ മഹോത്സവം 25, 26, 27 തീയതകളിൽ നടക്കും. 25 ന് രാവിലെ 6.30 ന് ഗണപതിഹോമം, 7.30 ന് കാവറിയിപ്പ്, 8 ന് ഊരുവലത്ത് എഴുന്നള്ളത്ത് ചാത്തൻകുളം ഭാഗത്തേക്ക്. വൈകിട്ട് 6 ന് എതിരേൽപ്പ്, താലപ്പൊലി. 26 ന് രാവിലെ വിശേഷാൽ പൂജകൾ, 8 ന് ഊരുവലത്ത് എഴുന്നള്ളത്ത് അരീക്കൽ ഭാഗത്തേക്ക്. വൈകിട്ട് 6.30 ന് എതിരേൽപ്പ്, താലപ്പൊലി, തുടർന്ന് ദീപാരാധന. 27 ന് രാവിലെ 6.30ന് കലംകരിക്കൽ വഴിപാട്, 9ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, സേവ, രാത്രി 8.30 ന് ദീപാരാധന, തുടർന്ന് നൃത്തനാടകം ദേവീ കന്യാകുമാരി, 12 ന് വിളക്കിനെഴുന്നള്ളത്ത്.