രാമപുരം : എം.എം.ജേക്കബ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 26,27,28 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്.അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുത്ത 60 കുട്ടികൾക്കായി മൂന്നു ദിവസത്തെ സൗജന്യ ശില്പശാല സ്‌കൂൾ അസംബ്ലിഹാളിൽ സംഘടിപ്പിക്കും. പങ്കെടുക്കുന്ന ഓരോ കുട്ടിയുടെയും ശക്തിയും ദൗർബല്യവും ശാസ്ത്രീയമായി വിലയിരുത്തി കഴിവുകളും ബലഹീനതകളും തിരിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ ഉന്നതവിദ്യാഭ്യാസരംഗം തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം എന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ജയചന്ദ്രഹാസൻ പറഞ്ഞു. 26 ന് രാവിലെ 9.30ന് രാമപുരം പള്ളി വികാരി ഫാ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കന്നേൽ ശില്പശാല ഉദ്ഘാടനം ചെയ്യും.