രാമപുരം : കടനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി തുടങ്ങി. 6-ാം വാർഡിൽ വാർഡ് മെമ്പർ സോമൻ വി.ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജയ്‌സൺ ജോർജ് പുത്തൻകണ്ടം ഉദ്ഘാടനം ചെയ്തു. 865 ഓളം കുടുംബങ്ങൾക്കായി 4500 ഓളം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. രണ്ടുഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 2000 കോഴി കുഞ്ഞുങ്ങളെയാകും വിതരണം ചെയ്യുക. വൈസ് പ്രസിഡന്റ് ഉഷ രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാലി ജോസഫ്, ബേബി ഉറുമ്പുകാട്ട്, ഷിലു കൊടൂർ, മെമ്പർമാരായ പൗളിൻ റ്റോമി, സണ്ണി മുണ്ടനാട്ട്, ആന്റണി ഞാവള്ളിൽ, ട്രീസമ്മ തോമസ്, റെജിമോൻ കരിമ്പാനിയിൽ, ബിന്ദു ബിനു, ലിസ്സി സണ്ണി, ബിന്ദു സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.