അടിമാലി : കല്ലാർ മേഖലയിൽ നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി. അഞ്ച് ദിവസം മുൻപാണ് കുരിശുപാറ ,കല്ലാർ വാലി മേഖലയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണതായത് .അടിമാലി സ്റ്റേഷനിലെ എസ് ഐ അബ്ബാസ് റാവുത്തർ, എ എസ് ഐ ബെന്നി, സി പി ഒ അജീഷ് എന്നിവരുടെ നേതൃത്വത്തിൽപൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഇന്നലെ ഉച്ചയോടെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയത്.ഇന്ന് പുലർച്ചെ അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിക്കും