pariyaram

പരിയാരം : എസ് എൻ ഡി പി യോഗം പരിയാരം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 26ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവം നടത്തി.

ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ പി.എൻ പ്രതാപൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം വിപിൻ കേശവൻ, യൂത്ത് മൂവ്‌മെന്റ് ജോ.സെക്രട്ടറി പി.എസ്.അഖിൽ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് പുഷ്പാ ധനപാലൻ, കുമാരിസംഘം പ്രസിഡന്റ് മാളവിക പ്രസാദ്, രാധാമണി പ്രഭാകരൻ, ലൈബ്രറി പ്രസിഡന്റ് വി.പി ചെല്ലപ്പൻ, വി.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ.കെ. വിശ്വനാഥൻ സ്വാഗതവും, പി.എം അജിമോൻ നന്ദിയും പറഞ്ഞു.