കുമരകം : എസ്.എൻ കോളേജ് ജീവനക്കാരൻ ശ്രാബിക്കൽ സ്മൃതികാന്തിനെ വീടുകയറി ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിലായി. ഒന്നാംപ്രതി കുമരകം നെടുംചിറ വിനീത് (29) , രണ്ടാം പ്രതി വാച്ചാപറമ്പിൽ മനു (25) , മൂന്നാംപ്രതി പുത്തൻപറമ്പിൽ നിബിൻ ഷാജി (26) എന്നിവരെയാണ് ഇന്നലെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികൾ കോടതിയിലും മൂന്നാം പ്രതി കുമരകം പൊലീസ് സ്‌റ്റേഷനിലും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ആറാം തീയതിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ആറാം പ്രതി നേരത്തെ പൊലീസിൽ കീഴടങ്ങിയിരുന്നു. നാലും അഞ്ചും പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.