പാലാ : ഈ വർഷത്തെ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്ര ഉത്സവ ആലോചനായോഗവും 7-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ അവലോകനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇടപ്പാടി ക്ഷേത്ര ഹാളിൽ നടക്കും. യോഗത്തിൽ യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖാ പ്രസിഡന്റ്, സെക്രട്ടറി മറ്റ് ഭാരവാഹികൾ, പദയാത്രികർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ അറിയിച്ചു. ഇടപ്പാടി ഉത്സവം കൂടുതൽ ഭക്തി നിർഭരമാക്കുന്നതിനും, മീനച്ചിലിലെ മുഴുവൻ ശ്രീനാരായണീയർക്കും വേണ്ടി നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ ശാഖാ നേതാക്കൾ യോഗത്തിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.