പാമ്പാടി : എസ്.എൻ.ഡി.പി യോഗം സൗത്ത് പാമ്പാടി മുളേക്കുന്ന് ശാഖയിലെ വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനം നാളെ നടക്കും. ശാഖയിലെ പുതിയ ആഡിറ്റോറിയം, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം, ശാഖ - യൂത്തുമൂവ്മെന്റ് - വനിതാസംഘം ഓഫീസുകളുടെ ഉദ്ഘാടനം, ഗ്രന്ഥശാലയുടെ ഉദ്ഘാടനം എന്നിവയാണ് നടക്കുന്നത്. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് വി.എം.ശശി, തിരുവല്ല യൂണിയൻ ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രിസഡന്റ് എം.എസ്.സുമോദ്, യോഗം ഡയറക്ടർ ബോ‌ർഡ് മെമ്പർ അഡ്വ. ശാന്താറാം റോയ് തോളൂർ എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ശാഖ പ്രസിഡന്റ് ഗിരിജ ദേവി മോഹനൻ ആമുഖ പ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് കെ.കെ.സോമൻ വിശിഷ്ടാതിഥികളെ സ്വീകരിക്കും. കെ.എൻ.വിജയകുമാർ, കൃഷ്ണമ്മ പ്രകാശൻ, ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിക്കും. നിർമ്മാണ കമ്മിറ്റി ചെയർമാൻ സുരേഷ് ചെറുകുന്നേൽ സ്വാഗതവും , ശാഖാ സെക്രട്ടറി രജി നന്ദിയും പറയും.