കോട്ടയം : കാടമുറി ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ പ്രശ്ന പരിഹാര ക്രിയകൾ ജനുവരി 1 മുതൽ 5 വരെ നടക്കും. 1 ന് വൈകിട്ട് 5 മുതൽ 8 വരെ ആചാര്യ വരണം, മഹാസുദർശന ഹവനം, ഭഗവതിസേവ, 2 ന‌് രാവിലെ 5 ന‌് ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം, സുകൃത ഹോമം. 3 ന് രാവിലെ 5 ന‌് ഗണപതിഹോമം, തിലഹോമം, സുകൃതഹോമം, വൈകിട്ട് 5 ന‌് ഭഗവതിസേവ, പ്രസാദ ശുദ്ധിക്രിയകൾ, സർപ്പബലി. 4 ന‌് രാവിലെ 5 ന‌് ചതുശുദ്ധി ,ധാര, പഞ്ചകം, പഞ്ചഗവ്യം, 11.30 ന‌് വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സായൂജ്യ പൂജ, വൈകിട്ട് 5 മുതൽ പരികലശ പൂജ, ബ്രഹ്മകലശപൂജ, അധിവാസ ഹോമം. 5 ന‌് രാവിലെ 8 മുതൽ പരികലശാഭിഷേകം, ബ്രഹ്മകലശ അഭിഷേകം, ഉച്ചപൂജ, അവസൃത പോഷണം. 9.30നും 11നും മദ്ധ്യേ ഭഗവതി പ്രതിഷ്ഠ.