ആനിക്കാട്: ആനിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഇന്ന് മുതൽ 31വരെ നടക്കും. ഇന്ന് രാവിലെ 7.30ന‌് വിളംബര ഘോഷയാത്ര.. വൈകിട്ട് 5.30ന‌് രഥഘോഷയാത്ര. വൈകിട്ട് 6.30ന‌് ദീപാരാധന. ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി ദീപപ്രകാശനം നിർവഹിക്കും. 23ന‌് രാവിലെ 5.30ന‌് മഹാഗണപതിഹോമം, ആറിന‌് ദീപപ്രതിഷ്ഠ. 10ന‌് ചണ്ഡികാഹവനം, ഉച്ചപൂജ. 12ന‌് പ്രഭാഷണം, തുടർന്ന് പ്രസാദമൂട്ട്. 4.30ന് സംഗീതസദസ്, 5.30ന‌് സമൂഹ ലളിതാ സഹസ്രനാമജപം. 24 മുതൽ 27വരെ പതിവ് ചടങ്ങുകൾ. 28ന‌് രാവിലെ 10.30ന‌് പാർവതി പരിണയം. 29ന് രാവിലെ 10ന‌് മഹാമൃത്യുഞ്ജയ ഹവനം, വൈകിട്ട് 5.30ന‌് സമൂഹ ലളിതാ സഹസ്രനാമ ജപം. 30ന‌് രാവിലെ 10ന‌് ഗായത്രിഹവനം.31ന‌് രാവിലെ 9ന‌് നവഗ്രഹ പൂജ, മണിദ്വീപ വർണന, ദേവീഭാഗവത സംഗ്രഹ പാരായണം, അവഭൃതസ്നാനം. തുടർന്ന് പ്രസാദമൂട്ട്. നീലംപേരൂർ പുരുഷോത്തമദാസാണ‌് യജ്ഞാചാര്യൻ. പടനിലം സുഭാഷ്, മണ്ണടി മോഹൻദാസ്, നൂറനാട് പുരുഷോത്തമൻ, രാജാക്കാട് ഭാസ്കരൻ എന്നിർ യജ്ഞ പൗരാണികരുമാണ‌്.