വൈക്കം : എസ്.എൻ.ഡി.പി യോഗം 792-ാം നമ്പർ വൈയ്ക്കപ്രയാർ ശാഖയിലെ തോട്ടാറമിറ്റം മഹാദേവീ ക്ഷേത്രത്തിൽ 9-ാ മത് ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. 6.15ന് ദീപാരാധന, 6.45ന് വിഗ്രഹ സമർപ്പണം, ശാഖാപ്രസിഡന്റ് വി.വി.തമ്പാൻ ഭദ്രദീപ പ്രകാശനം നടത്തും. നെയ്യ് സമർപ്പണം, ഗ്രന്ഥ സമർപ്പണം, 7.30ന് ദീപാരാധന, 7.45ന് ഭാഗവത മാഹാത്മ്യപ്രഭാഷണം. 23ന് 10ന് ഭൂമിപൂജ, 1 ന് അന്നദാനം, വൈകിട്ട് 7ന് ദീപാരാധന, 8.30ന് സമൂഹ പ്രാർത്ഥന. 24ന് 7ന് ഭാഗവതപാരായണം, 1ന് അന്നദാനം, വിശേഷാൽപൂജ - ലക്ഷ്മി നരസിംഹപൂജ, 7ന് ദീപാരാധന, 8.30ന് സമൂഹപ്രാർത്ഥന. 25 ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം തിരുമുൽക്കാഴ്ച സമർപ്പണം, തുടർന്ന് ഉണ്ണിയൂട്ട്, തൊട്ടിൽ സേവ, 6.30ന് വിശേഷാൽ പൂജ, നാരങ്ങാവിളക്കുപൂജ, 7ന് ദീപാരാധന, 8.30ന് സമൂഹപ്രാർത്ഥന. 26 ന് രാവിലെ 10 മുതൽ കാർത്ത്യായനിപൂജ, 5 ന് വിദ്യാഗോപാല മന്ത്രപൂജ, 6 ന് ഗുരുദക്ഷിണ, വൈകിട്ട് 7 ന് ദീപാരാധന, 8.30 ന് സമൂഹപ്രാർത്ഥന, തുടർന്ന് പ്രഭാഷണം. 27 ന് രാവിലെ 7 ന് ഭാഗവതപാരായണം, 10 മുതൽ കാര്യസിദ്ധിപൂജ, ഗരുഡപൂജ, വാസ്തുപൂജ, ചരടുപൂജ, താലിപൂജ, 11.30 ന് രുഗ്മിണീസ്വയംവര ഘോഷയാത്ര, ഉച്ചയ്ക്ക് 1 മുതൽ സ്വയംവരസദ്യ, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ, 7 ന് ദീപാരാധന. 28 ന് വൈകിട്ട് 7ന് ദീപാരാധന, 8.30 ന് സമൂഹപ്രാർത്ഥന. 29 ന് 6.45 ന് മൃത്യുഞ്ജയഹോമം, 7 ന് ഭാഗവതപാരായണം, 11 ന് ഭാഗവതസംഗ്രഹം, 12 ന് അവൃഥസ്നാനം, 1 മുതൽ നാരായണസദ്യ, മഹാപ്രസാദമൂട്ട്.