പാലക്കാട്ടുമല: ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി എട്ടിന് തന്ത്രി വാസുദേവൻ നമ്പൂതിരി, പെരിയമന നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാത്രി 7.15ന് തിരുവാതിര കളി. കൊടിയേറ്റിന് ശേഷം സദ്യ. നാളെ വൈകിട്ട് 6.45ന് ചുറ്റുവിളക്ക്, ദീപാരാധന, രാത്രി ഏഴിന് നാമസങ്കീർത്തന ജപലഹരി, കൊടിക്കീഴിൽ വിളക്ക്. 24ന് രാത്രി 7ന് ശാസ്ത്രീയ നൃത്ത സന്ധ്യ, വിളക്കിനെഴുന്നള്ളിപ്പ്. 25ന് രാവിലെ 9.30ന് ഉത്സവബലി. 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് ഭരതനാട്യം, വിളക്കിനെഴുന്നള്ളിപ്പ്. 26ന് രാവിലെ 9 ന് ഉപദേവന്മാർക്ക് കലശാഭിഷേകം, 7.45ന് വിളക്കിനെഴുന്നള്ളിപ്പ്. 9ന് നൃത്ത നാടകം-പട്ടാഭിഷേകം. 27ന് രാത്രി 7.15ന് ഭരതനാട്യം, 7.45ന് വലിയ വിളക്ക്, വലിയ കാണിക്ക. 28ന് രാവിലെ 9ന് ശ്രീബലി, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് വടക്കേ പന്തലിൽ കാഴ്ച ശ്രീബലി, രാത്രി 10ന് പള്ളി നായാട്ട്. 29ന് വൈകിട്ട് 6ന് ആറാട്ടുപുറപ്പാട്, 7ന് ആറാട്ട്, 8ന് ആറാട്ടെതിരേൽപ്പ്, കൊടിയിറക്ക്, ആറാട്ട് സദ്യ എന്നിവയാണ് പ്രധാന പരിപാടികൾ.