കോട്ടയം : നാട്ടകം സിമന്റുകവലയിൽ പ്രവർത്തിക്കുന്ന വേമ്പനാട് വെൽഫയർ അസോസിയേഷൻ ഇന്നും നാളെയുമായി വേമ്പനാട് ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. 23 ന് കുട്ടികളുടെ പട്ടംപറത്തൽ,​ നാടൻ വിഭവങ്ങളുടെ വിപണനം,​ വിവിധകലാപരിപാടികൾ. വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.