വൈക്കം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ എക്സി. അംഗങ്ങളായ ടി.എൻ. രമേശൻ, പി.സുഗതൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.കെ ആശ എം.എൽ.എ, കെ.അജിത്ത്, ഇ.എൻ ദാസപ്പൻ, കെ.എസ് രത്നാകരൻ, പി.എസ്. പുഷ്കരൻ, കെ.കെ ചന്ദ്രബാബു, ഡി.രഞ്ജിത്ത് കുമാർ, കെ.എ രവീന്ദ്രൻ, എസ്.ബിജു, മായാ ഷാജി എന്നിവർ നേതൃത്വം നൽകി.