asha

വൈക്കം: പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. വൈക്കം താലൂക്കിലെ 15 മഹല്ലുകളിൽ നിന്നുള്ള ആളുകളാണ് റാലിയിൽ ആണിനിരന്നത്. വൈക്കം ടൗൺ ജുമാ മസ്ജിദിൽ നിന്നാരംഭിച്ച റാലി കച്ചേരിക്കവല, ബോട്ട്‌ജെട്ടി, പ്രൈവറ്റ് സ്റ്റാന്റ്, വലിയകവല, വടക്കേനട, പടിഞ്ഞാറെനട വഴി ബോട്ട്‌ജെട്ടി മൈതാനിയിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി എം.അബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെമീർ അമാനി ആറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കാട്ടിക്കുന്ന് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് റഷീദ് മങ്ങാടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുറഹീം മുസ്‌ലിയാർ, താഹാ ബാഖവി, അയ്യൂബ് അമാനി, കെ.എച്ച് ഷാനവാസ് ബദ്‌രി, അബ്ദുൽ ഖാദർ മുസ്‌ലിയാർ, പി.എം അനസ് മദനി, ബുഖാരി ഫൈസി, കെ.പി സലിം ഫൈസി, സലീം മിസ്ബാഹി, മുഹമ്മദ് ഫൈസൽ ദാരിമി, മുഹമ്മദ് റഫീഖ് ബാഖവി, സുലൈമാൻ ലത്വീഫി, അസ്ഹർ ഖാസിമി, കെ.എം മുഹമ്മദ് മൗലവി, എം.എം അയ്യൂബ് കാശിഫി, സി.എസ് കാസിം സലഫി, ജസീർ ഫൈസാനി, അബ്ദുറഹ്മാൻ, ഷാജി വടകര എന്നിവർ പ്രസംഗിച്ചു. വിവിധ മഹല്ലുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ റാലിയ്ക്ക് നേതൃത്വം നൽകി.