പൊൻകുന്നം: ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം മണ്ഡലം സെക്രട്ടറി അഡ്വ.എം.എ ഷാജി. ഉദ്ഘാടനം ചെയ്തു. രാജു തെക്കേക്കര,വി.കെ. കരുണാകരൻ, രാജൻ ചെറുകപ്പള്ളി, പി. ആർ. ശ്രീധരൻപിള്ള, കെ. ബാലചന്ദ്രൻ, പി. പ്രീജിത്, വാവച്ചൻ വാഴൂർ, അജിത്ത് വാഴൂർ, കെ. എം. ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.