പൊൻകുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷം നടത്തി. സമ്മേളനം ഏഷ്യാനെറ്റ് പ്രോഗ്രാം കൺസൾട്ടന്റ് ജോർജ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. വിശ്വശ്രേയസ് എഡ്യുക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. റബർ ബോർഡ് എക്‌സിക്യൂട്ടിവ് മെമ്പർ അഡ്വ. എസ്. ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അഡ്വ. എം.എസ്. മോഹൻ, മാതൃഹസ്തം പ്രസിഡന്റ് ഡോ. ദീപാ ബി. നായർ, പ്രിൻസിപ്പൽ കെ.ജി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.