കൊല്ലപ്പള്ളി : കടനാട് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ആദരിക്കൽ ചടങ്ങും ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സാബു പൂവത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഥീന വിജയകുമാർ പാലക്കുഴ, എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്‌സിൽ രണ്ടാംറാങ്ക് നേടിയ അനീറ്റ ടോം അമ്പലത്തട്ടേൽ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പുകളും നൽകി. ബാങ്ക് ബോർഡംഗങ്ങളായ ഷിലു കൊടൂർ, അഡ്വ.ആന്റണി ഞാവള്ളി, അഡ്വ. തങ്കച്ചൻ വഞ്ചിക്കച്ചാലി, സെക്രട്ടറി ലൗലി ജേക്കബ് എന്നിവർ പ്രസംഗിച്ചു.