പാലാ : സ്വിസ് മലയാളികളുടെ കലാ സംസ്‌കാരിക മേഖലകളിലും ജീവിതബുദ്ധിമുട്ടുകളിൽ പകച്ചു നിൽക്കുന്നവർക്ക് കൈത്താങ്ങായും പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ബി ഫ്രണ്ട് സ്വിറ്റ്‌സർലൻസിന്റെ ധനസഹായങ്ങൾ വിതരണം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ടോമി തോണ്ടാംകുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നിർവഹിച്ച് ശാരീരിക വെല്ലുവിളി നേരിടുന്നവർക്കള്ള ധനസഹായം വിതരണം ചെയ്തു. അഡാർട്ട് ഡയറക്ടർ ഫാ.മാത്യു പുതിയിടം,നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്ക്, കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, ജില്ലാ പഞ്ചായത്തംഗം ബിജു പുന്നത്താനം, ആൻസമ്മ സാബു, ജോണി കുന്നപ്പള്ളിൽ, തോമാച്ചൻ പാലക്കുടി, ദേവസ്യാ നെല്ലൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സഹായം, ഭവനനിർമ്മാണ സഹായം, ചികിത്സാ സഹായം, വിവാഹസഹായം എന്നിവക്കായി ലഭിച്ച അപേക്ഷകളിൽ 30 ഓളം പേർക്കാണ് സഹായം നൽകിയത്.