പാലാ : പാലാ രൂപത ബൈബിൾ കൺവെൻഷൻ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പ്രഭാത കൺവെൻഷനിൽ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധബലി അർപ്പിച്ച് സന്ദേശം നൽകും. സായാഹ്ന കൺവെൻഷനിൽ 4 ന് വികാരി ജനറാൾ മോൺ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ വിശുദ്ധബലി അർപ്പിച്ച് സന്ദേശം നൽകും. പ്രഭാത സായാഹ്ന കൺവെൻഷനിൽ തിരുവനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടർ ഫാ. ദാനിയേൽ പൂവണ്ണത്തിൽ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും.