കോട്ടയം: ജനുവരി 8ന് നടത്തുന്ന ദേശിയപണിമുടക്കിൽ ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ സമരസംഘടനയായ ബെഫിയുടെ നേതൃത്വത്തിൽ 'പണിയെവിടെ? പണമെവിടെ?' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 1മുതൽ 6വരെ സംസ്ഥാനത്ത് രണ്ട് കലാജാഥകൾ നടത്തും.
ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ നയിക്കുന്ന വാഹന കലാജാഥ ജനുവരി 2, 3 തിയതികളിൽ കോട്ടയം ജില്ലയിൽ എത്തും. ജില്ലയിലെ ആദ്യസ്വീകരണ സ്ഥലമായ പെരുവയിൽ സംഘാടകസമിതി രൂപീകരിച്ചു. ടി. എസ്. ശരത് (കൺവീനർ) സുനിൽ.കെ.എസ്. (ജോയിന്റ് കൺവീനർ) രമേശൻ.കെ.ജീ, സുജാത സുമോൻ, പദ്മ ചന്ദ്രൻ (രക്ഷാധികാരികൾ), കെ.യു. വർഗീസ് (ചെയർമാൻ) എന്നിവരുൾപ്പെട്ട 51അംഗ സംഘടകസമിതിയെ തിരഞ്ഞെടുത്തു.
പെരുവ ഇ.എം.എസ് സ്മാരകമന്ദിരത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം കെ.യു. വർഗീസ് ഉദ്ഘാടനം ചെയ്തു. ജാഥയുടെ വിവരങ്ങൾ കെ.പി. ഷാ വിശദീകരിച്ചു. എം.എസ് പ്രസന്ന കുമാർ, എൻ.എസ്. ജോയ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. സുനിൽ സ്വാഗതവും രാജേഷ് ദിവാകരൻ നന്ദിയും പറഞ്ഞു.