nss-camp

കോരുത്തോട് : പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ ബോധവത്കരണവുമായി പാമ്പാടി ആർ.ഐ.ടി. ഗവ.എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് ക്യാമ്പ്. കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ബോധവത്കരണം സംഘടിപ്പിച്ചത്. വീടുകൾ തോറും കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്തും പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുപ്പിച്ചുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നാട്ടുകാരും നിരവധി സന്നദ്ധ സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എം.സി. ഹെലൻമേരി, വി.ബി. മുഫീദ് എന്നിവർ നേതൃത്വംനൽകി. ബോധവത്കരണ കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആർ.ഐ.ടി പ്രിൻസിപ്പൽ ഡോ.എം.ജെ. ജലജ അദ്ധ്യക്ഷത വഹിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രാജൻ, സ്കൂൾ പ്രിൻസിപ്പൽ അനിതമോൾ, മാനേജർ എം.എസ്. ജയപ്രകാശ്, കെ.പി.രൂപലക്ഷ്മി, കെ.പി.വിവേക് എന്നിവർ പ്രസംഗിച്ചു. സപ്തദിനക്യാമ്പിനോടനുബന്ധിച്ച് ജൈവകൃഷിപ്രോത്സാഹനം, ലഹരിവിമുക്തകുടുംബം, ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ ബോധവത്കരണ പരിപാടികൾ, എൻജിനിയറിംഗ് , വലിയ സൂര്യഗ്രഹണം എന്നീമേഖലകളിൽ ശാസ്ത്രീയപഠന ബോധനക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. 27 വരെയാണ് ക്യാമ്പ്.