smaraka-kettitam-1


അടിമാലി:ബലക്ഷയമുണ്ടെന്ന കാരണത്താൽ പൊളിച്ച് നീക്കാൻ ലക്ഷ്യമിട്ട അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം സംബന്ധിച്ച് തുടർനടപടി ഉണ്ടാകാത്തത് പ്രതഷേധത്തിനിടവരുത്തുന്നു.രണ്ട് പതിറ്റാണ്ട് മുമ്പ് അടിമാലിപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്രസുവർണ്ണ ജൂബിലി സ്മാരക മന്ദിരമാണിത്.കാലപഴക്കത്താൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പഞ്ചായത്താവർത്തിക്കുമ്പോൾ എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പഞ്ചായത്തിനെതിരെ ഉയരുന്ന ചോദ്യം.ആറ് വ്യാപാരശാലകളും ജനമൈത്രി എക്‌സൈസ് ഓഫീസും പഞ്ചായത്ത് പെർഫോമൻസ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നു.കഴിഞ്ഞ ആഗസ്റ്റ് 8ന് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന കാരണം ചൂണ്ടികാട്ടി വ്യാപാരശാലകളും ഓഫീസുകളും പഞ്ചായത്തൊഴിപ്പിച്ചു.എന്നാൽ അടുത്ത വർഷകാലത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കെട്ടിടം പൊളിച്ച് നീക്കുന്നതനോ ബലപ്പെടുത്തുന്നതനോ യാതൊരു തുടർനടപടിയും പഞ്ചായത്ത് കൈകൊണ്ടിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.ബലക്ഷയമുണ്ടെന്ന കാരണത്താലാണ് തങ്ങളെ കെട്ടിടത്തിൽ നിന്നും ഒഴിവാക്കിയതെങ്കിൽ തുടർ ജോലികൾ എന്തിന് വൈകിപ്പിക്കുന്നുവെന്നാണ് വ്യാപാരികൾ ഉയർത്തുന്ന ചോദ്യം.

കെട്ടിടത്തിൽ വ്യാപാരം നടത്തി വന്നിരുന്ന പല കച്ചവടക്കാർക്കും ഒഴിപ്പിക്കപ്പെട്ടതോടെ വരുമാനമാർഗ്ഗം തന്നെ ഇല്ലാതായി.കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിൽ അടിയന്തിരമായി പൊളിച്ചു നീക്കുകയോ ബലപ്പെടുത്തൽ നടപടി കൈകൊള്ളുകയോ വേണമെന്നാണ് സമീപവാസികളുടെയും ആവശ്യം

പഞ്ചായത്ത് സൂചിപ്പിക്കും വിധം കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിൽ ആളുകൾ ധാരാളമായി സഞ്ചരിക്കുകയും നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രദേശത്ത് നിൽക്കുന്ന കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കുന്നില്ല

വ്യാപാരികൾ