ചങ്ങനാശേരി: അദ്ധ്യാപന ജീവിതത്തിൽ 50വർഷം പിന്നിടുന്ന ഭാഷാ ഗവേഷകനും സാഹിത്യഅക്കാദമി പുരസ്‌കാര ജേതാവും എസ്.ബി കോളജ് മലയാളം വിഭാഗം മുൻമേധാവിയുമായ ഡോ.സ്‌കറിയ സക്കറിയക്ക് ചങ്ങനാശേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ എസ്.ബി കോളജിലെ കല്ലറക്കൽ ഹാളിൽ നൽകിയ ആദരവ് സമ്മേളനം മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ വൈസ് ചാൻസിലറുമായിരുന്ന ഡോ.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.എഫ്.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവത്തിൽ അനുഗ്രഹ പ്രഭാഷണവും ഡോ.എം.ജി.എസ് നാരായണന്റെ സന്ദേശവും വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. ഡോ.സുനിൽ പി.ഇളയിടം മുഖ്യപ്രഭാഷണം നടത്തി. കെ.സി.ജോസഫ് എം.എൽ.എ ഡോ.സ്‌കറിയ സക്കറിയയെ പൊന്നാട അണിയിച്ചു. സേവ്യർ ചാക്കോ കാർത്തികപ്പള്ളി ഉപഹാര സമർപ്പണവും നടത്തി. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യൂസ്, ചങ്ങനാശേരി ക്ലബ് പ്രസിഡന്റ് ചാൾസ് മാത്യു പാലാത്ര, സംഘാടക സമിതി അംഗങ്ങളായ സിറിയക് കുട്ടംപേരൂർ, സാംസൺ എം.വലിയപറമ്പിൽ, ഡോ.ജോസഫ് സ്‌കറിയ എന്നിവർ പ്രസംഗിച്ചു. ഡോ.സ്‌കറിയ സക്കറിയ മറുപടി പ്രസംഗം നടത്തി. ഡോ.മനോജ് കുറൂർ, ഡോ.എ.കെ.അപ്പുക്കുട്ടൻ, ഡോ.ഒ.അരുൺകുമാർ എന്നിവർ ഗുരുവന്ദനം നടത്തി.