തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 221-ാം നമ്പർ അടിയം ശാഖയിലെ 17-ാമത് കുമാരനാശാൻ കുടുംബസംഗമവും വാർഷികവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വിജയൻ പാറയിൽ, വൈസ് പ്രസിഡന്റ് വി.കെ. രഘുവരൻ, യൂണിയൻ കൗൺസിലർ അജീഷ്‌കുമാർ, കുടുംബയൂണിറ്റ് ചെയർമാൻ എസ്. ജിനൻ, കൺവീനർ പ്രമീള പ്രസാദ്, ടി.കെ. അശോകൻ, മഞ്ജു സജി, വിഷ്ണു ആച്ചേരിൽ, ദീപു, ഉഷാ തങ്കൻ, സുനിൽ കണ്ടത്തിപ്പറമ്പ്, അശ്വിനി ശിവ, ധർമജൻ കൊലേഴം, ഷിബു ഉമ്മാ പറമ്പിൽ, കൃഷ്ണകുമാരി, വത്സ പ്രദീപ്, ഷിജി ശിവദാസ് എന്നിവർ പ്രസംഗിച്ചു. എ.വി. അശോകൻ കുടുംബസംഗമ സന്ദേശം നൽകി.

'ജനനീ നവരത്നമഞ്ജരി'എന്ന ഗുരു ദേവ ഗ്രന്ഥത്തെ ആസ്പദമാക്കി പ്രീതി ലാലിന്റെ പ്രഭാഷണവും പൊന്നമ്മ രവീന്ദ്രന്റെ നേതൃത്വത്തിൽ സർവ ഐശ്വര്യ പൂജയും ഭജനയുംസ്‌നേഹവിരുന്നും കലാ മത്സരങ്ങളും നടന്നു.