cnvntion

വാഴപ്പള്ളി: എസ്.എൻ.ഡി.പി യോഗം വാഴപ്പള്ളി പടിഞ്ഞാറ് 5229-ാം നമ്പർ ഗുരുകുലം ശാഖയിൽ ആറാമത് ശിവഗിരി തീർത്ഥാടന കൺവെൻഷൻ ആരംഭിച്ചു. 22 മുതൽ 29 വരെയാണ് കൺവെൻഷൻ. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം താലൂക്ക് യൂണിയൻ സെക്രട്ടറി എം.എസ്. രാജമ്മ ഭദ്രദീപപ്രകാശനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ വിദ്യാഭ്യാസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി മെമ്പർ കെ.പ്രസാദ് ആശംസ അർപ്പിച്ചു. ശാഖാ സെക്രട്ടറി ആർ. മനോജ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ. രമേശ് നന്ദിയും നന്ദിയും പറഞ്ഞു. രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 6.30ന് ശാരദാംബ സ്‌കൂൾ ഒഫ് വേദാന്തയിലെ സൗമ്യ അനിരുദ്ധൻ ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. ശാഖാ കമ്മിറ്റി മെമ്പർ നിജു.ടി അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം രാജശ്രീ ബിജുമോൻ ആശംസ പറയും. ശാഖാ വനിതാ സംഘം സെക്രട്ടറി സുലോചന രാജീവ് സ്വാഗതവും കുടുംബയൂണിറ്റ് കൺവീനർ ബീനാ പ്രദീപ് നന്ദിയും പറയും.

നാളെ വൈകിട്ട് 6.30ന് ശാഖാ കമ്മറ്റി മെമ്പർ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കുമാരി സംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശില്പ സദാശിവൻ ഈശ്വരഭക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വനിതാ സംഘം തങ്കമണി സഹദേവൻ ആശംസ പറയും. ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്യാമള രവി സ്വാഗതവും യൂത്ത്മൂവ്‌മെന്റ് അംഗം ശ്രീക്കുട്ടൻ നന്ദിയും പറയും. 25ന് ശാഖാ കമ്മറ്റി അംഗം പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് സംഘടന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കുമാരി സംഘം മെമ്പർ ശ്രീക്കുട്ടി ആശംസ പറയും. കുടുംബയൂണിറ്റ് ജോയിന്റ് കൺവീനർ ഷീലാ അനിൽകുമാർ സ്വാഗതവും കുടുംബയൂണിറ്റ് കൺവീനർ രാധാ മോഹൻ നന്ദിയും പറയും. 26ന് ശാഖാ കമ്മറ്റി മെമ്പർ രജീഷ് അദ്ധ്യക്ഷത വഹിക്കും. ടി.എസ് രാജേന്ദ്രപ്രസാദ് കോട്ടയം കൃഷി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ശാഖാ വനിതാ സംഘം മെമ്പർ ശ്രീകുമാരി വിനയൻ ആശംസ പറയും. ശാഖാ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് സ്വാഗതവും കുടുംബയൂണിറ്റ് മെമ്പർ ജലജാ അനിൽ കുമാർ നന്ദിയും പറയും. 27ന് ശാഖാ കമ്മറ്റി മെമ്പർ സി. ബിജുമോൻ അദ്ധ്യക്ഷത വഹിക്കും. സതീഷ് കിളിരൂർ കച്ചവടം എന്നവിഷയത്തിൽ പ്രഭാഷണം നടത്തും. കുടുംബയൂണിറ്റ് ജോയിന്റ് കൺവീനർ സൗമ്യ രജീഷ് ആശംസ പറയും. ശാഖാ കമ്മറ്റി മെമ്പർ രാജീവ് സ്വാഗതവും വനിതാസംഘം മെമ്പർ ലീലാ വിജയൻ നന്ദിയും പറയും. 28ന് ശാഖാ കമ്മിറ്റി മെമ്പർ ജയൻ പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി മെമ്പർ വിപിൻ ഷാൻ കൈത്തൊഴിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കുമാരിസംഘം മെമ്പർ നന്ദന അനിൽ കുമാർ ആശംസ പറയും. യൂണിയൻ കമ്മറ്റി വനിതാസംഘം മെമ്പർ ലേഖാ കൊച്ചുമോൻ സ്വാഗതവും ശാഖാ വനിതാസംഘം മെമ്പർ മോളി പ്രസാദ് നന്ദിയും പറയും. സമാപന ദിവസമായ 29ന് ശാഖാ വൈസ് പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിക്കും. നിമിഷാ ജിബിലാഷ് കോട്ടയം ശാസ്ത്ര സാങ്കേതിക പരിജ്ഞാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി മെമ്പർ കെ. പ്രസാദ് ആശംസ പറയും. ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ സ്വാഗതവും ശാഖാ സെക്രട്ടറി ആർ. മനോജ് നന്ദിയും പറയും.