വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ തെക്കേനട അമൃത ഓഡിറ്റോറിയത്തിൽ നടന്ന കലാസാഹിത്യമത്സരങ്ങൾ സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. സി കെ വിശ്വനാഥൻ സ്മാരക ഹാളിൽ ചിത്രരചനാ മത്സവും നടന്നു. ഇന്നു രാവിലെ 10ന് ഇണ്ടംതുരുത്തി മനയിലെ സി. കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടത്തുന്ന ട്രേഡ് യൂണിയൻ സമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.ബി ബിനു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആർ. ചന്ദ്രശേഖരൻ, കെ. ചന്ദ്രൻപിള്ള, പി. രാജു, പി.കെ. കൃഷ്ണൻ, ടി.എൻ. രമേശൻ, പി.വി. സത്യനേശൻ, വി.കെ. സന്തോഷ് കുമാർ, ജോൺ വി ജോസഫ്, കെ.ഡി. വിശ്വനാഥൻ, കെ.എസ്. രത്‌നാകരൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലിന് ബോട്ട്‌ജെട്ടി മൈതാനത്തിൽ വൈക്കം ഇപ്റ്റയുടെ ഗാനമേള ഉണ്ടായിരിക്കും. അഞ്ചിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. എജോസ് അദ്ധ്യക്ഷത വഹിക്കും. ഹമീദ് ചേന്നമംഗലൂർ, രാജേന്ദ്രൻ എടത്തുംകര, പി.കെ ഹരികുമാർ, സണ്ണി ചെറിയാൻ, അരവിന്ദൻ കെ.എസ് മംഗലം, സി.കെ.പി എന്നിവർ പ്രസംഗിക്കും. നാളെ വൈകിട്ട് നാലിന് ബോട്ട്‌ജെട്ടി മൈതാനത്തിൽ നടക്കുന്ന സമ്മേളനം സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.കെ വിശ്വനാഥൻ സ്മാരക അവാർഡ് ഡി. രാജയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിക്കും. പന്ന്യൻ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ബിനോയ് വിശ്വം എം.പി ആദ്യകാല പ്രവർത്തകരെ ആദരിക്കും. മന്ത്രി പി.തിലോത്തമൻ യുവസാഹിത്യ കലാപ്രതിഭകളെ ആദരിക്കും. ഐ.ഐ. ടി. യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചെയ്യും.