വൈക്കം: കാളിയമ്മനട ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രശ്മി രമേഷ് ദീപം തെളിയിച്ചു.തുടർന്ന് മേൽശാന്തി മുരളീധരൻ എമ്പ്രാന്തിരി ധ്വജാരോഹണവും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ. പുരുഷോത്തമൻ ഗ്രന്ഥ സമർപ്പണവും നടത്തി.
സപ്താഹം 29 ന് സമാപിക്കും. ആമ്പല്ലൂർ രാജേശ്വരി രാധാക്യഷ്ണൻ ആണ് യജ്ഞാചാര്യ. തന്ത്രി നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന ലക്ഷാർച്ചന സമാപിച്ചു