പാമ്പാടി: ശിവദർശന ദേവസ്വംവക പാമ്പാടി ശ്രീമഹാദേവക്ഷേത്രോത്സവം ജനുവരി 2ന് കൊടിയേറി 9ന് ആറാട്ടോടെ സമാപിക്കും. പറവൂർ രാകേഷ് തന്ത്രി, സജി ശാന്തി, ജഗദീഷ്ശാന്തി തുടങ്ങിയവർ ഉത്സവച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ജനുവരി 2ന് വൈകിട്ട് 5.30ന് ക്ഷേത്രസ്ഥാപകൻ മഞ്ഞാടി വല്യച്ചന്റെ കുടുംബവക പണക്കിഴിയുമായി അദ്ദേഹത്തിന്റെ സമാധിമണ്ഡപത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നശേഷം ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. ഒന്നാം ഉത്സവദിവസം കലാമണ്ഡപത്തിൽ വൈകിട്ട് 7ന് തിരുവാതിര, 7.25ന് ഊട്ടുപുരയുടെ താക്കോൽ സമർപ്പണം, 7.30ന് ദേവനടനം തുടങ്ങിയ പരിപാടികളും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മുതൽ വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകും. കലാമണ്ഡപത്തിൽ ജനുവരി 3ന് വൈകിട്ട് 7 മുതൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, മേജർസെറ്റ് കഥകളി, 4ന് രാത്രി 8.30ന് കാവടി പൂജ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം പാമ്പാടി യൂണിറ്റ് അവതരിപ്പിക്കുന്ന കലാപരിപാടികൾ, 5ന് രാവിലെ 11.30ന് സാംസ്കാരിക സമ്മേളനം ഉച്ചക്ക് 1.15ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് പ്രഭാഷണം, 8.30ന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം, 6ന് രാവിലെ 10ന് ഉത്സവബലി ദർശനം, വൈകിട്ട് 7 മുതൽ തിരുവാതിര, കവിതാലാപനം, പ്രഭാഷണം, കരോക്കേ ഗാനമേള, 7ന് ഉച്ചക്ക് 1ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് 'മയങ്ങുന്ന ലോകത്തെ ഉണർത്തുവാൻ ആത്മീയത' പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം, 8ന് സംഗീതസദസ്, രാത്രി 8.30ന് ബാലെ- ദേവീ കന്യാകുമാരി, പള്ളിവേട്ട ദിനമായ ജനുവരി 8ന് ക്ഷേത്രത്തിൽ പള്ളിവേട്ട ചടങ്ങുകൾ, കലാമണ്ഡപത്തിൽ വൈകിട്ട് 4.30ന് സമൂഹ പ്രാർത്ഥന, 7ന് ശിവദർശന ദേവസ്വം സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, 9ന് രാവിലെ 8.30ന് സമ്പൂർണ നാരയണീയം പാരായണം, ഉച്ചക്ക് 1ന് ആറാട്ട് പുറപ്പാട് സദ്യ, 2.30ന് ആറാട്ട് പുറപ്പാട്. വൈകിട്ട് 6ന് ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് വരവേൽപ്പ്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.