എരുമേലി : കേരള പൊലീസിന്റെ ശബരിമല മണ്ഡലകാല ശുചീകരണ യജ്ഞമായ പുണ്യംപൂങ്കാവനത്തിൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ എരുമേലിയിൽ പങ്കാളികളായി. എസ്.ബി.ഐ ജംഗ്ഷൻ മുതൽ വലിയമ്പലം വരെ വോളന്റിയർമാർ റോഡിന് ഇരുവശവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് നിർവഹിച്ചു. എരുമേലി പൊലീസ് ഇൻസ്‌പെക്ടർ മധു, എസ്.ഐ ഷിബു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഗണേശ്, ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി പിറ്റ്യൂണിയ, വോളന്റിയർ സെക്രട്ടറി മെൽബിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. ഹരിത കേരളം മിഷനുമായി സഹകരിച്ചാണ് ഇത്തവണ എസ്.ഡി. കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടപ്പിച്ചിരിക്കുന്നത്. മിഷൻ ലക്ഷ്യങ്ങളായ മാലിന്യസംസ്‌കരണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നവയിൽ ക്യാമ്പ് പങ്കാളിയായി. വരും ദിവസങ്ങളിൽ പാറത്തോട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന വിവിധ പുഴസംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായിനടക്കും.