black-pepper

കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് കാണാതായതിന്റെ ദേഷ്യത്തിൽ അമ്മായിഅമ്മ മരുമകളെ തലങ്ങും വിലങ്ങും വെട്ടി. കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റ മരുമകളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതിന് ഉപ്പുതറയിലാണ് സംഭവം. നടയ്ക്കൽ ജിബിന്റെ ഭാര്യ സെമിക്കാണ് (30) വെട്ടേറ്റത്. സംഭവത്തിൽ ആനിയമ്മയെ (62) ഉപ്പുതറ സി.ഐ. കെ.പി. ജയപ്രസാദ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വിളവെടുത്ത കുരുമുളക് കാണാതായതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.