വൈക്കം : തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവാ / 50 വയസ്സുകഴിഞ്ഞ അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ ഇവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർ വിവാഹം നടത്തിയിട്ടില്ലെന്ന് ഉള്ള സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം 31 നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. നിബന്ധനയിൽ നിന്ന് 60 വയസും അതിനുമുകളിലും പ്രായമുള്ള ഗുണഭോക്താക്കൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.