കോട്ടയം: എസ്.എൻ.ഡി.പി യോഗം വെള്ളൂത്തുരുത്തി, പനച്ചിക്കാട്, കുഴിമറ്റം, തൃക്കോതമംഗലം ശാഖകളുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് പുറപ്പെടും. രാവിലെ 9.45ന‌് നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് പദയാത്രാ ക്യാപ്ടൻ കെ.സി.പ്രകാശിന‌് പീതപതാക കൈമാറും. യൂണിയൻ പ്രസിഡന്റ് എം. മധു ദീപം തെളിക്കും. വൈകിട്ട് 6.45ന് വെള്ളൂത്തുരുത്തി ശാഖയിൽ നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.ജി. ബിജു അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം അനിൽ കുമാർ,​ ശാഖാ സെക്രട്ടറി പി.യു. ദിവ്യൻ,​ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.കെ. ബിവീഷ്,​ വനിതാ സംഘം പ്രസിഡന്റ് ശ്രീലേഖ ജയൻ,​ വി.എ. രാജു എന്നിവർ സംസാരിക്കും. പദയാത്രാ കൺവീനർ പ്രസാദ് ചിറയിൽ സ്വാഗതവും ക്യാപ്ടൻ കെ.സി.പ്രകാശ് നന്ദിയും പറയും.