വൈക്കം : വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'മാലിന്യസംസ്‌കരണം' വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാർ നഗരസഭാ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യസംസ്‌കരണത്തിൽ വൈക്കം നഗരസഭ വളരെ പുരോഗതി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യസംസ്‌കരണത്തിന്റെ വിവിധ രീതികൾ, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് കെമിക്കൽ എൻജിനീയർ ശശി ഗോപാലൻ, ഹരിത കേരള മിഷൻ ഡയറക്ടർ സുജിത് കരുൺ എന്നിവർ ക്ലാസ് എടുത്തു. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എ.സൈഫുദ്ദീൻ, ഡി. നാരായണൻ നായർ, വി.ജി.കൃഷ്ണകുമാർ, എം.രാജു, ശിവരാമകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ ദുരിതം അനുഭവിച്ച നാല് കുടുംബങ്ങൾക്ക് ധനസഹായം നൽകി.