വൈക്കം : വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ ഒൻപതാമത് വാർഷികവും തിരുവാതിര സംഗീതോൽസവവും ജനുവരി 8, 9, 10 തീയതികളിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കും.
8 ന് വൈകിട്ട് 5ന് ബാലുശ്ശേരി കൃഷ്ണദാസ് അവതരിപ്പിക്കുന്ന കേളികൊട്ടിനു ശേഷം കോട്ടയം അസിസ്റ്റൻഡ് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ദീപ പ്രകാശനം നടത്തും. 7 ന് ചെന്നൈ വെങ്കിട നാഗരാജന്റെ സംഗീത സദസ്,
9 ന് രാവിലെ 6 ന് ശിവസ്തുതി 6.30ന് മംഗളവാദ്യം തുടർന്ന് സംഗീതാരാധന 5.30ന് തിരുവാതിര കളി, 7 ന് ചാലക്കുടി രഘുനാഥ് അവതരിപ്പിക്കുന്ന പുല്ലാം കുഴൽ കച്ചേരി 10 ന് രാവിലെ 6 ന് ആർദ്റദർശനം, ശിവസ്തുതി, മംഗളവാദ്യം, 8.30 ന് പഞ്ചരത്‌ന കീർത്തനാലാപനം, സംഗീതാരാധന വൈകിട്ട് 5.30ന് തിരുവാതിര കളി. 6.30ന് സംഗീത സേവാ സംഘത്തിന്റെ വെബ് സൈറ്റ് ഉൽഘാടനം ചെന്നൈ സന്ദീപ് നാരായണൻ നിർവ്വഹിക്കും. 7 ന് ചെന്നൈ സന്ദീപ് നാരായണൻ അവതരിപ്പിക്കുന്ന സംഗീത സദസ്. സംഗീതാരാധനയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 31 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.