sndp

വൈക്കം : എസ്. എൻ. ഡി. പി. യോഗം 117 ാം നമ്പർ ഉല്ലല ശാഖായുടെ ഗുരുതൃപ്പാദം കുടുംബയൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ജ്ഞാനസന്ധ്യ യൂണിയൻ സെക്രട്ടറി എം. പി. സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്​റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ്, കുടുംബയൂണി​റ്റ് ചെയർമാൻ എൻ. ഡി. ഷാജി, കൺവീനർ മായ ദേവാനന്ദ്, ശാഖാ സെക്രട്ടറി സി. എസ്. ആശ, പ്രദീപ് പുതുക്കരി എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ജ്ഞാനസന്ധ്യ ഡോ. എം.എം.ബഷീർ നയിച്ചു.