വൈക്കം : മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ് ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.കരുണാകരന്റെ ചരമവാർഷിക ദിനം അസംഘടിത തൊഴിലാളി കോൺഗ്രസ് (എയുഡബ്ല്യൂസി) വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. പി.ഡി.ഉണ്ണി, രാജേന്ദ്രൻ, പി.എൻ.കിഷോർകുമാർ, ഷാജി മുഹമ്മദ്, ബി.എൽ.സെബാസ്റ്റ്യൻ, എ.ഷാനവാസ്, ഷിജോ.പി.എസ് , പി.കെ.രാജൻ, അനിൽകുമാർ.പി.കെ തുടങ്ങിയവർ സംസാരിച്ചു.