മുക്കൂട്ടുതറ: പി.ആർ.ഡി.എസ് മുട്ടപ്പള്ളി മേഖല പൊയ്കയിൽ ശ്രീകുമാര ഗുരുദേവ സ്മാരക മണ്ഡപ വാർഷികം തുടങ്ങി. ഉപദേഷ്ടാവ് വി.സി. തമ്പി കൊടിയേറ്റി. ഇന്ന് രാവിലെ 6.30നും ശ്രീകുമാര ഗുരുദേവ സ്മാരക മണ്ഡപത്തിലും 7.30ന് ശാഖാ മന്ദിരത്തിലും ദീപാരാധന. എട്ടിന് സംഗീതാരാധാന. 10.10ന് പ്രത്യേക പ്രാർത്ഥന. 11ന് രജത ജൂബിലി സമ്മേളനം ഗുരുകുല ഉപദേഷ്ടാവ് പി.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ടി.കെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് പൊതുസമ്മേളനം പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. മുൻ വൈസ് പ്രസിഡന്റ് എം.എസ്. കുട്ടപ്പൻ രജത ജൂബിലി സന്ദേശം നൽകും. മണ്ഡപം രൂപകൽപ്പന ചെയ്ത പാത്തിക്കൽ ചെല്ലപ്പനെ ആദരിക്കും. രാത്രി 10ന‌് ജ്ഞാന സ്വരങ്ങൾ. ഒന്നിന് നാടകം.