വൈക്കം : ദളവാക്കുളം ചരിത്ര സ്മാരകമാക്കണം. സംയുക്ത സമിതി രൂപീകരിച്ചു. വൈക്കം ക്ഷേത്രത്തിൽ ആരാധനയ്ക്കും വഴി നടക്കാനുമുള്ള സ്വതന്ത്ര്യത്തിന് വേണ്ടി മാർച്ച് നടത്തിയ കീഴാളവിഭാഗത്തിൽപ്പെട്ട 200 ഓളം രക്തസാക്ഷികളെ വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ നായർ പട്ടാളം തല അരിഞ്ഞുവീഴ്ത്തിയത്. കീഴാള ജനതയുടെ മൃതദേഹങ്ങൾ വലിച്ചിട്ട് നികത്തിയ കുളമാണ് ദളവാക്കുളം. വൈക്കം മുനിസിപ്പാലിറ്റി ചരിത്രം മറച്ചുവച്ച് അവിടെ ബസ് സ്റ്റാന്റ് സ്ഥാപിച്ചു. ദളവാക്കുളം ബസ് സ്റ്റാന്റ് ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും രക്ത സാക്ഷികളുറങ്ങുന്ന മണ്ണിൽ സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും, കേരളത്തിലെ ചരിത്രകാരന്മാരെയും, സാംസ്കാരിക നായകന്മാരെയും പങ്കെടുപ്പിച്ചു. രക്തസാക്ഷികളുടെ ചരിത്രം അനാവരണം ചെയ്യുന്ന സെമിനാർ നടത്തുവാനും സമിതി തീരുമാനിച്ചു. ജോൺ കാണക്കാരിയുടെ അദ്ധ്യക്ഷതയിൽ കൂടി ചേർന്ന യോഗം സമിതി ഭാരവാഹികളായി ദളിത് ബന്ധു എൻ.കെ.ജോസ് (രക്ഷാധികാരി), കെ.കൃഷ്ണൻകുട്ടി (ചെയർമാൻ), അഡ്വ.അനീഷ് ലൂക്കോസ് (വൈ.ചെയർമാൻ), ജോൺ കാണക്കാരി (കൺവീനർ), കെ.രമണൻ (ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.